സ്വാതി തിരുനാള്‍ സംഗീതസഭ ഉദ്ഘാടനംചെയ്തു: കട്ടപ്പനയില്‍ സംഗീതോത്സവം അരങ്ങേറി

സ്വാതി തിരുനാള്‍ സംഗീതസഭ ഉദ്ഘാടനംചെയ്തു: കട്ടപ്പനയില്‍ സംഗീതോത്സവം അരങ്ങേറി

May 15, 2026 - 18:11
 0
സ്വാതി തിരുനാള്‍ സംഗീതസഭ ഉദ്ഘാടനംചെയ്തു: കട്ടപ്പനയില്‍ സംഗീതോത്സവം അരങ്ങേറി
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ സംഗീത അധ്യാപകരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച സ്വാതി തിരുനാള്‍ സംഗീതസഭയുടെ ഉദ്ഘാടനവും സംഗീതോത്സവവും കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടന്നു. പ്രശസ്ത വയലിനിസ്റ്റും ആകാശവാണി ആര്‍ട്ടിസ്റ്റുമായ നെല്ലൈ കെ വിശ്വനാഥന്‍ ഉദ്ഘാടനംചെയ്തു. ജില്ലയില്‍ കര്‍ണാടക സംഗീതത്തിന് കൂടുതല്‍ പ്രചാരം നല്‍കുന്നതിനും പുതിയ തലമുറയ്ക്ക് സംഗീത പഠനത്തിനും അവതരണത്തിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതസഭ പ്രവര്‍ത്തനം ആരംഭിച്ചത്. ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കലാകാരന്മാരെ അനുമോദിച്ചു. ഹൈറേഞ്ചിലെ സംഗീത അധ്യാപകര്‍ നയിച്ച സ്വാതി തിരുനാള്‍ കൃതികളുടെ സംഗീതാരാധനയും വിവിധ മ്യൂസിക് സ്‌കൂളുകളുടെ നേതൃത്വത്തില്‍ കുട്ടികളുടെ സംഗീതസദസുകളും നടന്നു. തുടര്‍ന്ന് മുതിര്‍ന്ന കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത കച്ചേരികളും അരങ്ങേറി. മൃദംഗത്തില്‍ തലനാട് മനു, ഘടത്തില്‍ കുറിച്ചിത്താനം അനന്തകൃഷ്ണന്‍, മുഖര്‍ശംഖില്‍ തൊടുപുഴ നടരാജന്‍ എന്നിവര്‍ പക്കമേളമൊരുക്കി. സംഗീതസഭ പ്രസിഡന്റ് പി എന്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി, ആര്‍ട്ടിസ്റ്റ് ബാബു സെബാസ്റ്റ്യന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോഷി പി കെ, സംഗീത നാടക അക്കാദമി അംഗം എസ് സൂര്യലാല്‍, സരസ്വതി വിദ്യാപീഠം ചെയര്‍മാന്‍ ശ്രീനഗരി രാജന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ തലനാട് മനു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow