ഈഴവ സമുദായത്തിന് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് മാറിവരുന്ന സര്‍ക്കാര്‍ വിമുഖത കാട്ടുന്നു: വെള്ളാപ്പള്ളി നടേശന്‍
ഈഴവ സമുദായത്തിന് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് മാറിവരുന്ന സര്‍ക്കാര്‍ വിമുഖത കാട്ടുന്നു: വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: ഈഴവ സമുദായത്തിന് അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ വിമുഖത കാട്ടുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വണ്ടന്‍മേട് പുറ്റടിയില്‍ ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 14 സര്‍വകലാശാലകളില്‍ ഈഴവ സമുദായത്തിന് ഒരു വൈസ് ചാന്‍സിലര്‍ പദവി പോലും ഇല്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് ഇല്ലാതിരുന്ന കാലത്ത് കോടികള്‍ മുടക്കി പിന്നോക്ക ജില്ലയായ ഇടുക്കിയില്‍ സ്ഥാപനങ്ങള്‍ എസ്എന്‍ഡിപി യോഗം നിര്‍മിച്ചു. സംഘടനയെയും സമുദായത്തെയും ഒറ്റപ്പെടുത്താനും അകറ്റിനിര്‍ത്താനും മാധ്യമങ്ങളടക്കം ശ്രമിച്ചിരുന്നു. ആരൊക്കെ എതിര്‍ത്താലും എസ്എന്‍ഡിപി യോഗത്തിന് ശക്തമായി മുന്നോട്ടുപോകാനുള്ള കരുത്തുണ്ട്. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷനായി. മലനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സംഗീത വിശ്വനാഥന്‍, വിനോദ് ഉത്തമന്‍, ഗോപി വൈദ്യര്‍ ചെമ്പന്‍കുളം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






