മലയോര ഹൈവേ നിര്‍മാണത്തിനിടെ വീടിന്റെ ഭിത്തി തകര്‍ന്നു
മലയോര ഹൈവേ നിര്‍മാണത്തിനിടെ വീടിന്റെ ഭിത്തി തകര്‍ന്നു

ഇടുക്കി: മലയോര ഹൈവേയുടെ നിര്‍മാണം നടക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്നു. വെള്ളിലാംകണ്ടത്തിനും മാട്ടുകട്ടക്കും മധ്യേ വെള്ളിക്കരയില്‍ ശാന്തമ്മുടെ വീടിന്റെ ഭിത്തിയാണ് തകര്‍ന്നു വീണത്. സംഭവം നടക്കുമ്പോള്‍ കാന്‍സര്‍ രോഗിയായ ശാന്തമ്മയും, മകനും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. റോഡ് നിര്‍മാണം ആരംഭിച്ചതുമുതല്‍ ഇവരുടെ വീടിന് ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് വീടിന് സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കിയിരുന്നെങ്കിലും ഭിത്തി തകരുകയായിരുന്നു. മുന്‍വശത്തെ ഭിത്തി പൂര്‍ണമായും തകര്‍ന്നു വീഴുകയും മറ്റു ചുവരുകള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. ഈ വിവരം കരാറുകാരനെ അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ഭിത്തി പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചതായി പഞ്ചായത്തംഗം സോണിയ മാത്യു പറഞ്ഞു.
What's Your Reaction?






