ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ സമാധാനപരം
ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ സമാധാനപരം

ഇടുക്കി: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ സമാധാനപരം. കട്ടപ്പന ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തകര്‍ മിനിറ്റുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടു. സമരങ്ങള്‍ക്ക് സിപിഎം ഏരിയ കമ്മിറ്റിയംഗം എസ് എസ് പാല്‍രാജ്, ലോക്കല്‍ സെക്രട്ടറി പി വി സുരേഷ്, നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






