ഹര്‍ത്താലിന് നന്ദി: പാതയോരങ്ങള്‍ ശുചീകരിച്ച് നാട്ടുകാര്‍

ഇടുക്കി: ഹര്‍ത്താല്‍ ദിനത്തില്‍ മുളകരമേട് പള്ളിപ്പടി മുതല്‍ ആനപ്പടി വരെയുള്ള ഭാഗത്തെ വഴിയോരം നാട്ടുകാര്‍ ശുചീകരിച്ചു. കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച് റോഡിലേക്ക് വളര്‍ന്നുനിന്ന കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചു. വാഹനത്തിരക്ക് കുറവായതിനാല്‍ ഹര്‍ത്താല്‍ ദിനം ശുചീകരണത്തിനായി നാട്ടുകാര്‍ മാറ്റിവയ്ക്കുകയായിരുന്നു.
What's Your Reaction?






