കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പരിമളത്തിന്റെ മൃതദേഹം ഓഫീസില്‍: ചിന്നക്കനാല്‍ പന്നിയാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ വന്‍ പ്രതിഷേധം

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ മരിച്ച പരിമളത്തിന്റെ മൃതദേഹവുമായി ചിന്നക്കനാല്‍ പന്നിയാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ വന്‍ പ്രതിഷേധം. കാട്ടാന ആക്രമണത്തില്‍ നിന്ന് തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പരിമളത്തിന്റെ മൃതദേഹം എസ്റ്റേറ്റ് മാനേജരുടെ ഓഫീസിനുള്ളില്‍ കയറ്റിവച്ചാണ് പ്രതിഷേധം.
കൊല്ലപ്പെട്ട പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, ആശ്രിത നിയമനം നല്‍കുക, തോട്ടങ്ങളില്‍ കാട്ടാനയിറങ്ങുന്നത് നിരീക്ഷിക്കാന്‍ വാച്ചര്‍മാരെ നിയോഗിക്കുക, തോട്ടങ്ങളില്‍ ജോലിക്ക് ഇറങ്ങുംമുമ്പ് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുക, പുതിയ ആംബുലന്‍സും കൃത്യമായ ചികിത്സയും ലഭ്യമാക്കുക, ലയങ്ങള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിലേക്ക് പോകുംവഴിയാണ് തൊഴിലാളികളെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?






