ഗവർണർ തൊടുപുഴയിൽ: കരിങ്കൊടി പ്രതിഷേധം
ഗവർണർ തൊടുപുഴയിൽ: കരിങ്കൊടി പ്രതിഷേധം

ഇടുക്കി: എൽഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തിയത്. ജില്ലാതിർത്തി പ്രദേശങ്ങളായ അച്ഛകവല, വെങ്ങല്ലൂർ, ഷാപ്പുപടി എസ്എഫ്ഐ എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി കാണിച്ചു.
ഗവർണറുടെ പരിപാടി നടക്കുന്ന മർച്ചന്റ് സ് അസോസിയേഷൻ ഹാളിലേക്ക് ഡിവൈഎഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു
What's Your Reaction?






