കെകെ വിനോദ് രക്തസാക്ഷിത്വ ദിനാചരണം ഇരട്ടയാറില്‍
കെകെ വിനോദ് രക്തസാക്ഷിത്വ ദിനാചരണം ഇരട്ടയാറില്‍

ഇടുക്കി: കെ കെ വിനോദിന്റെ 23-ാമത് രക്തസാക്ഷിത്വ ദിനാചരണം ഇരട്ടയാറില്‍ എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഊര്‍ജസ്വലനായ, ആദര്‍ശ ധീരനായ പ്രവര്‍ത്തകനായിരുന്നു കെ കെ വിനോദെന്നും സംസ്ഥാനത്ത് യുഡിഎഫിന്റെ ഭരണകാലയളവില്‍ അധികാരത്തിന്റെ മറവില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നൊടുക്കി സിപിഐഎമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോെഴും പ്രതിസന്ധികളെ അതിജീവിച്ച് ജനകീയ പോരാട്ടങ്ങളിലൂടെ ശക്തമായി തിരിച്ചുവന്നുവെന്നും എം എല്‍ എ പറഞ്ഞു. ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി ലിജു വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറയേറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ സോദരന്‍, ഏരിയ സെക്രട്ടറി വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോര്‍ജ്, പി ബി ഷാജി, കെ പി സുമോദ്, ജോയി ജോര്‍ജ്, കെ എന്‍ ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ലോക്കല്‍ സെക്രട്ടറിമാരായ കെ എന്‍ വിനീഷ്‌കുമാര്‍, വി വി ജോസ്, ലിജോബി ബേബി, പി വി സുരേഷ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസര്‍ ജാഫര്‍, വിനോദിന്റെ അമ്മ വള്ളിയമ്മ, ഭാര്യ ജയ വിനോദ്, മകന്‍ വിനീഷ് വിനോദ്, മകള്‍ ഗംഗ വിനോദ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






