യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കണ്‍വന്‍ഷന്‍ ചേര്‍ന്നു: എ എം സന്തോഷിനെ അനുസ്മരിച്ചു
യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കണ്‍വന്‍ഷന്‍ ചേര്‍ന്നു: എ എം സന്തോഷിനെ അനുസ്മരിച്ചു
ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കണ്‍വന്‍ഷനും അന്തരിച്ച നേതാവ് എ എം സന്തോഷിന്റെ അനുസ്മരണവും നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനംചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എ എം സന്തോഷിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലന്‍ സി മനോജ് അധ്യക്ഷനായി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറി അനന്ദു കെ എസ്, പ്രശാന്ത് രാജു, സജീവ് കെ എസ്, കെ.എസ്.യു. ജില്ലാ സെക്രട്ടറി അഭിലാഷ് ജോസ് വലുമ്മേല്‍, റിന്റോ വേലനാത്ത്, ബിനില്‍ നെടുംപറമ്പില്‍, കെവിന്‍ ജോസഫ് കൊമ്പിക്കര, അരവിന്ദ് രവീന്ദ്രന്‍, ദിയോണ്‍ കൊച്ചുതോവാള എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

