ചെറുകിട വ്യാപാരികള്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ എളുപ്പവഴി: 'സെല്‍ ഇറ്റ്' ആപ്പ് പുറത്തിറക്കി ഇടുക്കി രാജാക്കാട് സ്വദേശികള്‍
ചെറുകിട വ്യാപാരികള്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ എളുപ്പവഴി: 'സെല്‍ ഇറ്റ്' ആപ്പ് പുറത്തിറക്കി ഇടുക്കി രാജാക്കാട് സ്വദേശികള്‍
ഇടുക്കി: ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും വില്‍ക്കാനുമായി 'സെല്‍ ഇറ്റ്' എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ച് ഇടുക്കി രാജാക്കാട് സ്വദേശികളായ ആര്‍ നിഷാന്തും അച്ചുരാജും. കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ഓണ്‍ലൈന്‍ വ്യാപാര യുദ്ധത്തിനിടയിലും ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ആപ്പാണ് ഇവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യാപാരികള്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഇവരുടെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കാനാകും. ആളുകള്‍ക്ക് വീടുകളിലിരുന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. എഐ സാങ്കേതിക വിദ്യയും ആപ്പ് രൂപകല്‍പ്പനയ്ക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ആപ്പ് ഉപയോഗിക്കുന്നതിലൂടെ പ്രാദേശിക വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധവും നിലര്‍ത്താനും ആഭ്യന്തര വിപണിയില്‍ മുന്നേറ്റമുണ്ടാക്കാനും സാധിക്കും. ഇതോടൊപ്പം തന്നെ കുടുംബശ്രീ സംരംഭങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
കോവിഡ് കാലത്തിനുശേഷം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നുകയറ്റം ചെറുകിട വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെറുകിട കച്ചവടക്കാര്‍ക്ക് സഹായകരമാകുന്ന ആപ്പ് വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ ആപ്പ് പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന്
മറ്റ് സംസ്ഥാനങ്ങളിലേക്കും ആപ്പിന്റെ സേവനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.
What's Your Reaction?

