പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ മാലിന്യം തിരിച്ച് വീട്ടില്‍ എത്തും: പുതിയ നടപടിയുമായി കട്ടപ്പന നഗരസഭ
പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ മാലിന്യം തിരിച്ച് വീട്ടില്‍ എത്തും: പുതിയ നടപടിയുമായി കട്ടപ്പന നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ വ്യത്യസ്ത നടപടിയുമായി അധികൃതര്‍. പൊതുസ്ഥലങ്ങില്‍ നിന്ന് ലഭിക്കുന്ന മാലിന്യത്തിലെ വിവിധ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി മേല്‍വിലാസം കണ്ടെത്തി തള്ളിയവരുടെ വീടുകളില്‍ തന്നെ മാലിന്യം തിരികെ എത്തിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. മുമ്പ് മാലിന്യങ്ങളില്‍ നിന്ന് മേല്‍വിലാസങ്ങള്‍ ശേഖരിച്ച് പിഴ ചുമത്തിയിരുന്നു. മാലിന്യം തിരികെ എത്തിക്കുന്നതിനൊപ്പം 2000 രൂപപിഴയും ഈടാക്കും. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കല്യാണത്തണ്ട് സ്വദേശിയുടെയും, കട്ടപ്പനയാറിന്റെ സമീപത്ത് മാലിന്യം തള്ളിയ കട്ടപ്പന സ്വദേശിക്കുമെതിരെ നടപടി സ്വീകരിച്ചു. നഗരത്തിന്റെ വിവിധ ആളനക്കമില്ലാത്ത സ്ഥലങ്ങള്‍, കട്ടപ്പനയാര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ വ്യാപകമായ പരിശോധന നടത്തുകയും പേര് വിവരങ്ങള്‍ ശേഖരിച്ച് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.
What's Your Reaction?






