ദേശീയ സ്‌കൂള്‍ ഗെയിംസിലെ കേരള ക്രിക്കറ്റ് ടീമംഗം ഷഹന ഫാത്തിമയെ നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ് അനുമോദിച്ചു
ദേശീയ സ്‌കൂള്‍ ഗെയിംസിലെ കേരള ക്രിക്കറ്റ് ടീമംഗം ഷഹന ഫാത്തിമയെ നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ് അനുമോദിച്ചു
ഇടുക്കി: ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിനായി കളത്തിലിറങ്ങിയ ക്രിക്കറ്റ് ടീമില്‍ അംഗമായ ഷഹന ഫാത്തിമയ്ക്ക് കൂടുതല്‍ പരിശീലനത്തിനായി നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ് ബാറ്റും ഗ്ലൗസും നല്‍കി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഷഹന ഈ മാസം മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്ന മത്സരങ്ങളിലാണ് കേരളത്തിനുവേണ്ടി കളിച്ചത്. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹന തൂക്കുപാലം കോട്ടിപ്പറമ്പില്‍ ഷംസുദ്ദീന്റെയും നസിയയുടെയും മകളാണ്. നെടുങ്കണ്ടം ലീഡ്സ് ക്രിക്കറ്റ് അക്കാദമിയിലെ പ്രിന്‍സ് എബ്രഹാമിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷഹനയ്ക്ക് റോട്ടറി കാര്‍ഡമം സിറ്റിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ജില്ലാ ടീമിലേക്കും കേരളാ ടീമിലേക്കും സെലക്ഷന്‍ കിട്ടുകയും ദേശീയ മത്സരത്തില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തത്. മികച്ച പരിശീലനത്തിനായി ഇംഗ്ലീഷ് വില്ലോ ബാറ്റാണ് ഇത്തവണ ക്ലബ് നല്‍കിയത്. ്ക്ലബ്ബ് സെക്രട്ടറി നിര്‍മല്‍, പി ജി നിജേഷ്, ടി ആര്‍ മനോജ്, കെ പി ജോഷി, പ്രമോദ്, ടോണ്‍സല്‍, ജഗദീഷ്, മനോജ്, ഹെഡ്മാസ്റ്റര്‍ ജോണ്‍ മാത്യു, അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?