കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജില്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി
കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജില്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് നഴ്‌സിങ്ങിലെ 18-ാമത് ബാച്ചിലെ 56 വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ സെറിമണി നടന്നു. കലക്ടര്‍ വി വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റുകളും കലക്ടര്‍ വിതരണം ചെയ്തു. ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ അധ്യക്ഷനായി. നഴ്‌സിങ് ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്‌സ് ടോം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, ആശുപത്രി ജനറല്‍ മാനേജര്‍ ജേക്കബ് കോര, പിടിഎ പ്രസിഡന്റ് എം സി ബോബന്‍, പ്രിന്‍സിപ്പല്‍ ആന്‍മേരി ലൂയിസ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി മനോജ്, മെല്‍ഗ മാത്യു എന്നിവര്‍ സംസാരിച്ചു. മാതാപിതാക്കളും ജീവനക്കാരും ഉള്‍പ്പെടെ 500ലേറെ പേര്‍ പങ്കെടുത്തു.
What's Your Reaction?






