കെ കെ വിനോദ് രക്തസാക്ഷി ദിനം ആചരിച്ചു
കെ കെ വിനോദ് രക്തസാക്ഷി ദിനം ആചരിച്ചു

ഇടുക്കി: കെ കെ വിനോദിന്റെ 24-ാമത് രക്തസാക്ഷി ദിനാചരണം ഇരട്ടയാറില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ കെ വിനോദ് ആദര്‍ശ ധീരനും ഊര്‍ജസ്വലനുമായ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തകനായിരുന്നു. കേരളത്തില്‍ യുഡിഎഫിന്റെ ഭരണകാലയളവില്‍ അധികാരം ഉപയോഗിച്ച് നിരവധി സിപിഐഎം പ്രവര്‍ത്തകരെ കൊന്നൊടുക്കി. എന്നാല്‍ കോണ്‍ഗ്രസും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും അപ്രസക്തമായെന്നും എം എം മണി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി മുദ്രവാക്യത്തിലൂടെ ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് വ്യക്തമായതായി അദ്ദേഹം ആരോപിച്ചു.
കട്ടപ്പന ഏരിയ കമ്മിറ്റിയംഗം ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ അനുശ്രീ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, എം സി ബിജു, ടോമി ജോര്‍ജ്, ലിജു വര്‍ഗീസ്, ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റിന്‍സ് ചാക്കോ, ചെമ്പകപ്പാറ ലോക്കല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് സണ്ണി ജോസഫ്, വിനോദിന്റെ അമ്മ വള്ളിയമ്മ, ഭാര്യ ജയ വിനോദ്, മക്കളായ വിനീഷ് വിനോദ്, ഗംഗ വിനോദ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി ഇരട്ടയാര്‍ ടൗണില്‍ റെഡ് വോളന്റിയര്‍ മാര്‍ച്ചും അനുസ്മരണ റാലിയും നടന്നു.
What's Your Reaction?






