മലയോര ഹൈവേ നിർമാണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ട വഴികൾ മൂന്നര മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചിട്ടില്ല എന്ന് പരാതി
മലയോര ഹൈവേ നിർമാണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ട വഴികൾ മൂന്നര മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചിട്ടില്ല എന്ന് പരാതി

ഇടുക്കി: അയ്യപ്പൻകോവിലിൽ മലയോര ഹൈവേ നിർമാണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ട വഴികൾ മൂന്നര മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചിട്ടില്ല എന്ന് പരാതി
നിരവധി വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടതോടെ മൂന്നര മാസമായി പരപ്പ് മുതൽ ആലടി വരെയുള്ള റോഡിൻ്റ ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന നിരവധി വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത് . റോഡിന് വീതി കൂട്ടാൻ ഒക്ടോബർ ആദ്യവാരം ജെ. സി. ബി. ഉപയോഗിച്ച് മണ്ണു മാറ്റിയപ്പോഴാണ് വീടുകളിലേക്കുള്ള വഴികൾ നഷ്ടമായത്. 15 ദിവസത്തിനുള്ളിൽ സംരക്ഷണ ഭിത്തി കെട്ടി വഴി പുനസ്ഥാപിക്കുമെന്നായിരുന്നു ഉറപ്പ്. ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കിഫ്ബിയുടെ തൊടുപുഴയിലെ മേഖല ഓഫിസിൽ നേരിട്ടും, ഫോണിലൂടെയും ബന്ധപ്പെട്ട് പരാതി നൽകി. സ്ഥലം പരിശോധിച്ച് നടപടി ഉണ്ടാക്കാമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഉറപ്പു നൽകിയതല്ലാതെ നടപടി ഉണ്ടായില്ല പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള പൊതു പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.അതിനിടെ പരാതി പറഞ്ഞ വീട്ടുകാരിൽ ചിലരെ കരാറുകാരാൻ്റ സൂപ്രവൈസർമാർ ഭീഷണിപ്പെടുത്തുകയും, വെല്ലുവിളിക്കുകയും ചെയ്തു വെന്നും പരാതിയുണ്ട്. 40 കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയതോടെ നാട്ടുകാരുടെ കുടിവെള്ളവും പ്രതിസന്ധിയിലായി.വീട്ടിലേക്ക് കയറാനുള്ള വഴികൾ പൂർത്തിയാക്കുകയോ, അതല്ലങ്കിൽ പാതിവഴിയിൽ മുടങ്ങി കിടക്കുന്ന കൽകെട്ട് പൊളിച്ചു മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷൻ കൗൺസിൽ രൂപിക്കരിച്ച് പ്രതിഷേധിക്കാനും, ധന - പൊതുമരാമത്തു മന്ത്രിമാർക്കും , കളക്ടർക്കും പരാതി നൽകാനുമാണ് നാട്ടുകാരുടെ തിരുമാനം.
What's Your Reaction?






