ആല്‍ഫ ആന്‍ഡ് ഒമേഗ ഇന്റര്‍നാഷണല്‍ മിനിസ്റ്ററി നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു
ആല്‍ഫ ആന്‍ഡ് ഒമേഗ ഇന്റര്‍നാഷണല്‍ മിനിസ്റ്ററി നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

ഇടുക്കി: ആല്‍ഫ ആന്‍ഡ് ഒമേഗ ഇന്റര്‍നാഷണല്‍ മിനിസ്റ്ററി തോട്ടം മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. വാഴൂര്‍ സോമന്‍ എംഎല്‍എ വിതരണോദ്ഘാടനം നടത്തി. വേതനം ലഭിക്കാതെ പ്രതിന്ധയിലൂടെ കടന്നുപോകുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് ട്രസ്റ്റിന്റെ പുസ്തക വിതരണം വലിയ കൈത്താങ്ങാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 2 ലക്ഷം രൂപയുടെ ബുക്കുകളാണ് വിതരണം ചെയ്തത്. 15-ാം തവണയാണ് ട്രസ്റ്റ് ബുക്ക് വിതരണം നടത്തിയത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 8 മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ബുക്ക് വിതരണം ചെയ്തത്. എംപിടിഎ പ്രസിഡന്റ് സൂസി യേശുദാസ് അധ്യക്ഷയായി. ജോര്‍ജുകുട്ടി ആന്റണി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ജര്‍മ്മനലിന്‍ എസ്, പിടിഎ പ്രസിഡന്റ പിഎം നൗഷാദ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത്, ഹൈസ്‌കൂള്‍ അധ്യാപിക ഡെയ്‌സി റാണി ടി, ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, രാജന്‍ വി, പാസ്റ്റര്‍ എബ്രഹാം, രവി പികെ, സജി ഡൈമൂക്ക്, സജി വെട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






