വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്‌റ്റേറ്റില്‍ ഇതര സംസ്ഥാനക്കാരെ ജോലിക്കിറക്കുന്നു: പ്രതിഷേധവുമായി തൊഴിലാളികള്‍
വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്‌റ്റേറ്റില്‍ ഇതര സംസ്ഥാനക്കാരെ ജോലിക്കിറക്കുന്നു: പ്രതിഷേധവുമായി തൊഴിലാളികള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്‌റ്റേറ്റിലെ സ്ഥിരം തൊഴിലാളികളെ ജോലിക്കിറക്കാതെ ഇതര സംസ്ഥാനക്കാരെ ജോലിക്കിറക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് കുടിശിഖയുള്ള 5 മാസത്തെ വേതനത്തില്‍ ഒരുമാസത്തെ വേതനം നല്‍കിയശേഷം ഇതര സംസ്ഥാനക്കാരെ അധികകൂലി നല്‍കി ജോലിക്കെടുക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. എസ്‌റ്റേറ്റ് തൊഴിലാളികള്‍ 75 കിലോ കൊളുന്തെടുക്കണം. ഇതിനുശേഷമുള്ള ഓരോ കിലോയ്ക്കും ഒരു രൂപ വീതം നല്‍കാമെന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു കിലോ കൊളുന്തിന് 9 രൂപ നല്‍കാനാണ് തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ രംഗത്തെത്തിയത്. എടുക്കുന്ന കൊളന്തിന് ഒരു കിലോയ്ക്ക് 15 രൂപ വീതം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് മാനേജ്‌മെന്റ് അംഗീകരിച്ചിട്ടില്ല. സംഭവത്തില്‍ തൊഴിലാളി യൂണിയന്‍ സംഘടനാ ഭാരവാഹികള്‍ ഇടപെട്ടില്ലായെന്നും ആക്ഷേപമുണ്ട്.
What's Your Reaction?






