തോപ്രാംകുടിയില്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി   

തോപ്രാംകുടിയില്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി   

Jul 5, 2026 - 15:21
 0
തോപ്രാംകുടിയില്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി   
This is the title of the web page

ഇടുക്കി: വാത്തികുടി പഞ്ചായത്തിലെ പ്രധാന ടൗണായ തോപ്രാംകുടിയില്‍ അപകടാവസ്ഥയിലായ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി. വ്യാപാരികളുടെയും നാട്ടുകാരുടെയും നിരന്തര പരാതിയെ തുടര്‍ന്നാണ് ശിഖരങ്ങള്‍ മുറിച്ചുമാറ്റിയത്. മരത്തിനുസമീപം എപ്പോഴും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പതിവാണ്. കൂടാതെ കട്ടപ്പന, തങ്കമണി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നതും ഈ മരത്തിന്റെ ചുവട്ടിലാണ്. മരത്തിന്റെ ശിഖരങ്ങള്‍ക്കടിയിലൂടെ ത്രീ ഫേസ് വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. ശിഖരങ്ങള്‍ ഒടിഞ്ഞുവീണാല്‍ നിരവധി വൈദ്യുതി തൂണുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുമുണ്ടായിരുന്നു. വാത്തിക്കുടി പഞ്ചായത്തിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസിന്റെയും കെഎസ്ഇബിയുടെയും സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow