കോടമഞ്ഞ് മൂടി കുയിലിമല വ്യൂ പോയിന്റ്: സഞ്ചാരികളുടെ തിരക്കേറുന്നു

കോടമഞ്ഞ് മൂടി കുയിലിമല വ്യൂ പോയിന്റ്: സഞ്ചാരികളുടെ തിരക്കേറുന്നു

Jul 5, 2026 - 13:15
 0
കോടമഞ്ഞ് മൂടി കുയിലിമല വ്യൂ പോയിന്റ്: സഞ്ചാരികളുടെ തിരക്കേറുന്നു
This is the title of the web page

ഇടുക്കി: മഴമേഘങ്ങള്‍ തഴുകിയിറങ്ങുന്ന മലനിരകളും കോടമഞ്ഞ് മൂടിയ കാഴ്ചകളും ചേര്‍ന്ന് കുയിലിമല വ്യൂ പോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുകയാണ്. മഴക്കാലത്തിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ ദിവസേന നൂറുകണക്കിന് ആളുകളാണ് പൈനാവിനുസമീപമുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നത്. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന കുയിലിമല വ്യൂ പോയിന്റ് ജനങ്ങളുടെ നിരന്തര ആവശ്യങ്ങളും സമരങ്ങളും പരിഗണിച്ചാണ് വനംവകുപ്പ് വീണ്ടും തുറന്നുനല്‍കിയത്. ടിക്കറ്റ് കൗണ്ടറും സന്ദര്‍ശകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഇപ്പോള്‍ ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കുയിലിമലയുടെ മുകളില്‍നിന്ന് നോക്കുമ്പോള്‍ 360 ഡിഗ്രി കാഴ്ചയില്‍ മൂന്നാര്‍ മലനിരകളും ഇടുക്കി ജലാശയവും പച്ചപുതച്ച വനപ്രദേശങ്ങളും മനോഹരമായി ദൃശ്യമാകും. ആദ്യകാല കുടിയേറ്റ ചരിത്രത്തിന് സാക്ഷിയായ വാഴത്തോപ്പും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും ഇവിടെ നിന്ന് വ്യക്തമായി കാണാനാകും. മഴ ശക്തമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും വനഭംഗിയും കൂടുതല്‍ സജീവമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൊടൈക്കനാല്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ യാത്രയിലെ പ്രധാന ഇടത്താവളമായി കുയിലിമലയും മാറിക്കഴിഞ്ഞു. ഇതര ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരാണ് ഈ മനോഹര കാഴ്ചകള്‍ ഏറെ അത്ഭുതത്തോടെ ആസ്വദിക്കുന്നത്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുയിലിമല വ്യൂ പോയിന്റ് ഇന്ന് ഒഴിവാക്കാനാകാത്ത ലക്ഷ്യസ്ഥാനമാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow