വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ സിസിടിവി ക്യാമറ മോഷണം പോയി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ സിസിടിവി ക്യാമറ മോഷണം പോയി
ഇടുക്കി: വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ സ്ഥാപിച്ചിരുന്ന പഞ്ചായത്തിന്റെ സിസിടിവി ക്യാമറ മോഷണം പോയി. രണ്ടാഴ്ചയ്ക്കിടെ മേഖലയില്‍ മോഷണം പോകുന്ന രണ്ടാമത്തെ സിസിടിവി ക്യാമറയാണിത്. സംഭവത്തില്‍ പൊലീസും പഞ്ചായത്തും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി മാലിന്യം തള്ളുന്നത് തടയുന്നതിനാണ് വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പ് വണ്ടിപ്പെരിയാര്‍ അണ്ണന്‍തമ്പി മരത്തിന് എതിര്‍വശത്തുള്ള ക്യാമറ മോഷണം പോയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം എങ്ങും എത്താത്ത അവസ്ഥയില്‍ ഇഴഞ്ഞ് നീങ്ങുമ്പോഴാണ് കക്കിക്കവലയിലെ ക്യാമറയും കാണാതായിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നതെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതുവരെ വിവരമറിഞ്ഞിട്ടില്ല. മോഷണത്തിന് പിന്നില്‍ ലഹരി മാഫിയയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
What's Your Reaction?