വണ്ടന്‍മേട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു
വണ്ടന്‍മേട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു
ഇടുക്കി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലത്തിലെ 26 ബൂത്തുകളില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരായ ജോസുകുട്ടി ആന്റണി വടക്കേമുറി, മുത്തു എസ്, വിനു കെ വര്‍ഗീസ് കൊയ്‌ത്തോട്ടം എന്നിവര്‍ക്ക് യോഗത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ ഓഫീസ് മന്ദിരം പണിയുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജോബിന്‍സ് പാനോസ് അധ്യക്ഷനായി. കെ പി സുദര്‍ശനന്‍, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ജോബന്‍സ് പാനോസ്, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി എം പോള്‍, വര്‍ഗീസ് ചാക്കോ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?