അണക്കര മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ അഖിലേന്ത്യ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം 9ന് 

അണക്കര മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ അഖിലേന്ത്യ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം 9ന് 

Oct 7, 2026 - 17:29
 0
അണക്കര മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ അഖിലേന്ത്യ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം 9ന് 
This is the title of the web page

ഇടുക്കി: അണക്കര മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ 9ന് വെള്ളിയാഴ്ച ഓള്‍ ഇന്ത്യ ഇന്റ്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. കട്ടപ്പന ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍ വി ഉദ്ഘാടനം ചെയ്യും.
മോണ്ട്‌ഫോര്‍ട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് പ്രസ്ഥാനങ്ങളുടെയും സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ലൂയി ഡി മോണ്ട്‌ഫോര്‍ട്ടിന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.  വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 9-ാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 50ലേറെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ആദ്യത്തെ 6 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 30000, 25000, 20000, 15,000, 10000, 5000 എന്നിങ്ങനെ കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്നു. പ്രിലിമിനറി റൗണ്ട്, ഫൈനല്‍ റൗണ്ട് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് പ്രിലിമിനറി റൗണ്ട് ആരംഭിക്കും. 40 വര്‍ഷമായി രണ്ടായിരത്തില്‍പരം വേദികളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുള്ള സുനില്‍ ദേവദത്തം ആണ് ക്വിസ് മാസ്റ്റര്‍. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ബേബി ജോസ്, അധ്യാപകരായ ശ്രീജ എം ജെ, സാലി സേവ്യര്‍, പിആര്‍ഒ റോമി വെള്ളാമ്മേല്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow