വണ്ടിപ്പെരിയാര്‍ ആഞ്ഞിലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം: 5 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
വണ്ടിപ്പെരിയാര്‍ ആഞ്ഞിലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം: 5 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
ഇടുക്കി: വണ്ടിപ്പെരിയാര്‍ ആഞ്ഞിലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഓട്ട് ഉരുളി, വിളക്ക് വെള്ളിക്കുടം, നേര്‍ച്ചപ്പെട്ടി ഉള്‍പ്പെടെ 5 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. മെച്ചേരിയില്‍ രവിയുടെ കുടുംബ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വിളക്ക്, നേര്‍ച്ചപ്പെട്ടി എന്നിവ സൂക്ഷിച്ചിരിക്കുന്ന മുറി കുത്തിത്തുറന്നാണ് മോഷണം. 15 ഓട്ട് വിളക്ക്, വലിയ ഉരുളി, 2 വെള്ളി കുടം, ചെറിയ നെയ്യ് വിളക്കുകള്‍, 5 പിച്ചള ചട്ടുകം, നേര്‍ച്ചപ്പെട്ടി എന്നിവയാണ് മോഷണം പോയത്. ദിവസവും രാവിലെ വിളക്ക് കത്തിക്കാന്‍ എത്തുന്ന വീരനാണ് സംഭവം ആദ്യം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?