കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ ആനത്താരകള്‍ സൃഷ്ടിക്കപ്പെടരുതെന്ന് ബിജെപി
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ ആനത്താരകള്‍ സൃഷ്ടിക്കപ്പെടരുതെന്ന് ബിജെപി
ഇടുക്കി: കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ ആനത്താരകള്‍ സൃഷ്ടിക്കപ്പെടരുതെന്ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ പ്രദേശങ്ങളെ വന്യജീവി സംരക്ഷണ നിയമം പരിധിയില്‍പ്പെടുത്തി അവിടുത്തെ ജനവാസം എക്കാലത്തേക്കുമായി ഇല്ലാതാക്കുന്ന നടപടിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടി ആ പ്രദേശങ്ങളെ ആനത്താരകളായി പ്രഖ്യാപിക്കുന്ന നടപടി കര്‍ഷകരും വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന ഹൈറേഞ്ചിലെ ജനജീവിതത്തെ തൂത്തെറിയും. ഇത് ഒരു ഗൂഢ പദ്ധതിയാണ്. കൈയേറ്റങ്ങള്‍ അനധികൃത നിര്‍മാണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും അത് നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിനും കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. അനധികൃത കൈയേറ്റക്കാരെ ജാമ്യമില്ലാത്ത വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ഇരിക്കെ അവയൊക്കെ തടയാനാണ് എന്ന പേരില്‍ ഓരോ പ്രദേശങ്ങളെ വന്യജീവി സംരക്ഷണ നിയമം പരിധിയില്‍പ്പെടുത്തി അവിടുത്തെ ജനവാസം എക്കാലത്തേക്കുമായി ഇല്ലാതാക്കുന്ന നടപടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചിന്നക്കനാലിലെ കൈയേറ്റങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ഡിജിപി ഉള്‍പ്പെടെ വന്‍കിടക്കാരുടെ എസ്റ്റേറ്റുകളും റിസോര്‍ട്ടുകളും മറ്റ് സ്ഥാപനങ്ങളും ഒരുകാലത്തും ഒരു നടപടിക്കും റവന്യു പൊലീസ് വകുപ്പുകള്‍ വിധേയമാക്കിയിട്ടില്ല. ഈ രണ്ടു വകുപ്പുകള്‍ക്കും കര്‍ശന നടപടി എടുക്കുവാന്‍ അധികാരങ്ങള്‍ ഉണ്ടെന്നിരിക്കെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ഡിജിപി അടക്കം പ്രമുഖരുടെ പേരുകള്‍ ചിന്നകനാലിലെ ഭൂമി കയറ്റവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളതാണ് അതിലൊന്നിലും തുടര്‍ന്നു നടപടി ഉണ്ടായിട്ടില്ല. അതേസമയം ഇതെല്ലാം ചൂണ്ടിക്കാട്ടി പരിഹാരം എന്നോണം മുഖ്യമന്ത്രിയും വനമന്ത്രിയും ഇടുക്കി ജില്ലയിലെ യൂഡിഎഫ് എംഎല്‍എമാരും പരസ്യമായി രംഗത്തുവന്ന് കളക്ടറെ മുന്‍നിര്‍ത്തി ഇല്ലാത്ത ആനത്താരകള്‍ പ്രഖ്യാപിച്ച് സുസ്ഥിര രേഖകള്‍ ഉണ്ടാക്കുവാനാണോ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഈ നടപടികള്‍ ഇടുക്കിയില്‍ ഉണ്ടാകുന്നത് പ്രത്യേകമായ ഒരു സാഹചര്യത്തിലാണ്. ഇന്ത്യയില്‍ മുഴുവന്‍ ഉള്ള ആനത്താരകളില്‍ നിര്‍മാണങ്ങളോ തടസങ്ങളോ ആളുകളുടെ ഉപദ്രവങ്ങളോ ഉണ്ടെങ്കില്‍ അത് എവിടെയൊക്കെയാണ് എന്നും എന്താണ് എന്നും ആരൊക്കെയാണ് അത് ചെയ്യുന്നത് എന്നും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ സുപ്രിംകോടതി ഒരു ഹര്‍ജിയില്‍ മുഴുവന്‍ സംസ്ഥാനങ്ങളോടും ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളോടും ഇല്ലാത്ത ആനതാരയില്‍ നിര്‍മ്മാണങ്ങള്‍ പോലും നല്‍കാതെ കോടതി അലക്ഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന്റെ നഷ്ടപരിഹാരം പൊളിച്ചതിന്റെ ഫയല്‍ ഉണ്ടാക്കുകയും അവിടം ഒരു ആനത്താരയാണ് എന്ന് സൂപ്രീംകോടതിയില്‍ കൂടിയൊഴിപ്പിക്കുവാനും അവിടങ്ങളിലുള്ള മുഴുവന്‍ നിര്‍മാണങ്ങളും ഒഴിവാക്കി എടുക്കുവാനുമുള്ള ഗൂഢതന്ത്രമാണിതെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ്, ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, രതീഷ് വരകുമല, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?