നിര്‍മലം പുതുയുഗ ശുചിത്വം കേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം 9ന്  

നിര്‍മലം പുതുയുഗ ശുചിത്വം കേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം 9ന്  

Oct 8, 2026 - 10:36
 0
നിര്‍മലം പുതുയുഗ ശുചിത്വം കേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം 9ന്  
This is the title of the web page

ഇടുക്കി: കേരള സര്‍ക്കാരിന്റെ 100ദിന കര്‍മ പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേത്യത്വത്തില്‍ ആരംഭിക്കുന്ന പൊതുജന പങ്കാളിത്ത്വത്തോടെയുള്ള മാലിന്യ സംസ്‌കരണ പരിപാലന ക്യാമ്പയിന്‍ നിര്‍മലം പുതുയുഗ ശുചിത്വം കേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം 9ന് രാവിലെ 10.30ന് കട്ടപ്പന ടൗണ്‍ഹാളില്‍ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് ഈ മാസം രണ്ടിന് സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ, മധ്യ, ദീര്‍ഘകാല മാര്‍ഗരേഖ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. യോഗത്തില്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള മികച്ച ശുചീകരണ പഞ്ചായത്തുകളെയും, നഗരസഭകളെയും ആദരിക്കും. മാലിന്യസംസ്‌കരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഹരിത കര്‍മ സേന, ശുചീകരണ തൊഴിലാളികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ആദരവ് നല്‍കും. വിവിധ സ്ഥാപനങ്ങള്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കും. മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളെപ്പറ്റി വിദഗ്ദര്‍ കാസുകളെടുക്കും. ഉദ്ഘാടന ചടങ്ങില്‍ റോയി കെ. പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യക്കോസ് എം പി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എഫ്. രാജ എംഎല്‍എ, അഡ്വ. സിറിയക് തോമസ് എംഎല്‍എ, അഡ്വ. സേനാപതി വേണു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, എം എം വര്‍ഗീസ്, തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സബീറ ജലീല്‍, ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി എന്നിവര്‍ സംസാരിക്കും. അന്നേ ദിവസം രാവിലെ പുളിയന്‍മലയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി ബയോ മൈനിങ് നടപടികള്‍ക്കും തുടക്കം കുറിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ 
ജോയി വെട്ടിക്കുഴി, തോമസ് മൈക്കിള്‍, സിബി പാറപ്പായില്‍, ആറ്റ്ലി പി ജോണ്‍ എന്നിവര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow