കട്ടപ്പന നരിയമ്പാറയില്‍ 1.5 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റില്‍
കട്ടപ്പന നരിയമ്പാറയില്‍ 1.5 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന നരിയമ്പാറയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോട്ടയം കോതനല്ലൂര്‍ പറക്കാട്ട് അനിരുദ്ധ് വിജയന്‍(30) ആണ് ശനിയാഴ്ച രാത്രി പിടിയിലായത്. ഇടുക്കി എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. മേഖലയിലെ റിസോര്‍ട്ടിലുള്ളവര്‍ക്ക് വില്‍ക്കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി.
What's Your Reaction?






