വലിയതോവാള സെന്റ് മേരീസ് പള്ളിയില്‍ പ്രാര്‍ഥനായോഗവും പരിശീലന ക്യാമ്പും
വലിയതോവാള സെന്റ് മേരീസ് പള്ളിയില്‍ പ്രാര്‍ഥനായോഗവും പരിശീലന ക്യാമ്പും
ഇടുക്കി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പ്രാര്‍ഥനായോഗവും ഇടുക്കി ഭദ്രാസന നേതൃത്വ പരിശീലന ക്യാമ്പും വലിയതോവാള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നടന്നു. സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. 1959 മുതല്‍ ഇടുക്കിയിലെ കുടിയേറ്റ ഗ്രാമങ്ങളായ ഇരട്ടയാറിലെയും വലിയതോവാളയിലെയും വിശ്വാസികളുടെ പ്രാര്‍ഥനാലയമാണ് വലിയതോവാള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി. കൊടിയേറ്റിനുശേഷം നടന്ന ക്യാമ്പില്‍ ഫാ. ടോണി എം യോഹന്നാന്‍ ക്ലാസെടുത്തു. 36 പള്ളികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. പ്രാര്‍ഥനായോഗത്തിന്റെ പ്രസക്തിയെക്കുറിച്ച് അഖില മലങ്കര പ്രാര്‍ഥനായോഗം ഓര്‍ഗനൈസിങ് സെക്രട്ടറി വര്‍ഗീസ് കരിപ്പാടം ചര്‍ച്ച നയിച്ചു. വൈസ് പ്രസിഡന്റ് ഫാ. പ്രകാശ് കുര്യാക്കോസ് അധ്യക്ഷനായി. വികാരി ഫാ. ടി വി വര്‍ഗീസ് തെക്കേടത്ത്, ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആന്‍ഡ്രൂസ്, കേന്ദ്ര ജോയിന്റ് സെക്രട്ടറി ഐസക് തോമസ്, സെക്രട്ടറി ജയന്‍ കുരുവിള വട്ടമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

