എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍: കട്ടപ്പന ഗവ. ആയുര്‍വേദ ആശുപത്രി വിദഗ്ധ സംഘം സന്ദര്‍ശിച്ചു
എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍: കട്ടപ്പന ഗവ. ആയുര്‍വേദ ആശുപത്രി വിദഗ്ധ സംഘം സന്ദര്‍ശിച്ചു

ഇടുക്കി: ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലെ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പരിശോധനയുടെ ഭാഗമായി വിദഗ്ധസംഘം കട്ടപ്പന ഗവ. ആയുര്‍വേദ ആശുപത്രി സന്ദര്‍ശിച്ചു. ഭാരതീയ ചികിത്സ, ഹോമിയോ വകുപ്പുകളിലെ വിദഗ്ധരാണ് രണ്ടാംഘട്ട പരിശോധനയ്ക്കായി എത്തിയത്. അവലോകന യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി അധ്യക്ഷനായി. എന്‍എബിഎച്ച് സംഘത്തിലെ ഡോ. പ്രിയാദേവ്, ഡോ. ബിജിത ആര്‍ കുറുപ്പ്, ഡോ. രഹന സിദ്ധാര്‍ഥന്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഡോ. സന്ദീപ് കരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആദ്യഘട്ടത്തില്‍ ജില്ലയിലെ 11 സ്ഥാപനങ്ങള്‍ നേട്ടം കൈവരിച്ചിരുന്നു. ആലക്കോട്, ഉടുമ്പന്നൂര്‍, കുടയത്തൂര്‍, പൂപ്പാറ, പച്ചടി, കട്ടപ്പന എന്നിവിടങ്ങളിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളും നാരകക്കാനത്തെ ഹോമിയോപതി വകുപ്പിന്റെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുമാണ് നിലവാരം ഉയര്‍ത്തുക.
What's Your Reaction?






