ഇടുക്കി: തെങ്ങില്‍ കയറുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. കോഴിമല ഇല്ലിക്കമേട് കൊട്ടയ്ക്കാട്ട് ജോസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. സമീപവാസിയുടെ പുരയിടത്തിലെ തെങ്ങില്‍ കയറവെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.