ഉളുപ്പൂണിയില്‍ വീടുകയറി ആക്രമണം: പ്രതികളുടെ അറസ്റ്റ് ഉടന്‍

ഉളുപ്പൂണിയില്‍ വീടുകയറി ആക്രമണം: പ്രതികളുടെ അറസ്റ്റ് ഉടന്‍

Oct 12, 2023 - 03:19
Jul 6, 2024 - 04:05
 0
ഉളുപ്പൂണിയില്‍ വീടുകയറി ആക്രമണം:  പ്രതികളുടെ അറസ്റ്റ് ഉടന്‍
This is the title of the web page

വാഗമണ്‍: ഉളുപ്പൂണിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയേയും മാനസിക വെല്ലുവിളി നേരിടുന്ന മകളെയും ആക്രമിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍. ലക്ഷ്മിഭവന്‍ ആര്‍ സോമന്റെ ഭാര്യ പുഷ്പ, ഇവരുടെ മകള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വാഗമണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഉളുപ്പുണി പ്ലാക്കൂട്ടത്തില്‍ ചാക്കോ ഉള്‍പ്പെടെ ആറംഗ സംഘത്തിനെതിരെ എസ് സി എസ്ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തും. അറസ്റ്റിന് ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കും. അക്രമി സംഘം സമീപവാസികളെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. പരിക്കേറ്റ അമ്മയും മകളും പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുവര്‍ഷം മുമ്പ് ചാക്കോയുടെ പക്കല്‍നിന്ന് മകളുടെ വിവാഹ ആവശ്യത്തിനായി സോമന്‍ മൂന്നുലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ സോമന്റെ വീടും സ്ഥലവും ചാക്കോ തന്ത്രപരമായി എഴുതിവാങ്ങി. വീട്ടില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും സോമന്‍ വഴങ്ങിയില്ല. ഇതുസംബന്ധിച്ച് പീരുമേട് കോടതിയിലും പൊലീസിലും കേസുകള്‍ നിലവിലുണ്ട്. ബുധനാഴ്ച ഉച്ചയോടെ നാല് വാഹനങ്ങളിലായി എത്തിയ ചാക്കോയും സംഘവും വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് പുഷ്പയേയും മകളെയും മര്‍ദിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ വാഹനം തടഞ്ഞുനിര്‍ത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചാക്കോയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി മുമ്പും പരാതി ലഭിച്ചിട്ടുണ്ട്. സംഘത്തെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷന്‍ പരിസരത്തും നാട്ടുകാര്‍ സംഘടിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow