ഭാര്യാപിതാവിനെ വെട്ടിക്കൊന്നു
ഭാര്യാപിതാവിനെ വെട്ടിക്കൊന്നു

നെടുംകണ്ടം കൗന്തിയിൽ ഭാര്യപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസാണ് കൊലപെടുത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ടിൻറ്റുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് പോലീസ് പറയുന്നത് . ജോബിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു . നിരവധി കാലങ്ങളായി ജോബിനും ടിന്റുവും വഴക്കായിരുന്നു. തുടർന്ന് ഇരുവരും മാറി താമസിച്ചു വരികയായിരുന്നു. ഇതിനിടയിൽ ടിന്റു മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
What's Your Reaction?






