ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു

ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു

Oct 12, 2023 - 03:19
Jul 6, 2024 - 04:06
 0
ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു
This is the title of the web page

ഉപ്പുതറയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു പരുക്കേറ്റ വീട്ടമ്മ മരിച്ചു. വളകോട് കിഴുകാനം മുല്ല സ്വദേശി പുതുപറമ്പിൽ സരസമ്മയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.  ഉപ്പുതറ സർക്കാർ ആശുപത്രിയുടെ ആംബുലൻസ് രോഗിയുമായി കടന്നുപോകവേയാണ് റോഡ് മുറിച്ചുകടന്ന വയോധികയെ ഇടിച്ചത്. ഇവരെ നാട്ടുകാർ ഉടൻ തന്നെ ഉപ്പുതറ പി.എച്ച്.സി യിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വെച്ചാണ് വൈകിട്ട് മരണം സംഭവിച്ചത്.

: അപകടം ഉച്ചയ്ക്ക് 12ന് 

ഇന്ന് ഉച്ചക്ക് 12 പത്തോടെയാണ് ഉപ്പുതറ ഫെഡറൽ ബാങ്കിന് സമീപം  റോഡ് മുറിച്ചു കടന്ന  വയോധികയെ  രോഗിയുമായി എത്തിയ ആംബുലൻസ് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആന്തരിക മുറിവുകൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത്  സരസമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow