ശാന്തന്‍പാറ പേത്തൊട്ടിയില്‍ മരം അപകടാവസ്ഥയില്‍: യാത്രികര്‍ക്ക് ഭീഷണി
ശാന്തന്‍പാറ പേത്തൊട്ടിയില്‍ മരം അപകടാവസ്ഥയില്‍: യാത്രികര്‍ക്ക് ഭീഷണി
ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടി-ദളം റോഡില്‍ യാത്രികര്‍ക്ക് ഭീതി പടര്‍ത്തി മരം അപകടാവസ്ഥയില്‍. ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന നിലയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റാന്‍ കെഎസ്ഇബി തടസം നില്‍ക്കുന്നുവെന്ന് നാട്ടുകാരും പഞ്ചായത്തും പരാതിപ്പെടുന്നു. അപകടം ഒഴിവാക്കാന്‍ വൈദ്യുതി ലൈനുകള്‍ അഴിച്ചുനല്‍കാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പേത്തൊട്ടിയില്‍നിന്ന് ദളത്തിലേക്ക് പോകുന്ന പ്രധാന പാതയിലാണ് ഈ അപകടക്കെണി. ബലക്കുറവുള്ള വലിയ വട്ടമരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒടിഞ്ഞ് മറ്റൊരു ചില്ലയില്‍ താങ്ങിനില്‍ക്കുന്ന നിലയിലാണ്. ശക്തമായ കാറ്റടിച്ചാല്‍ മരം റോഡിലേക്ക് നിലംപതിക്കും. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും തോട്ടം തൊഴിലാളികളും ദിനംപ്രതി കടന്നുപോകുന്ന തിരക്കേറിയ വഴിയാണിത്. മരത്തിന് തൊട്ടടുത്തുകൂടി പ്രധാന വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നുണ്ട്. മരം വീണാല്‍ നിരവധി പോസ്റ്റുകള്‍ തകരുകയും വലിയ ദുരന്തമുണ്ടാകുകയും ചെയ്യും. തോട്ടം ഉടമയും പ്രദേശവാസികളും പഞ്ചായത്തും ചേര്‍ന്ന് മരം മുറിച്ചുമാറ്റാന്‍ സന്നദ്ധരാണ്. എന്നാല്‍ അപകടരഹിതമായി മരം വെട്ടണമെങ്കില്‍ ലൈനുകള്‍ അഴിച്ചുമാറ്റേണ്ടതുണ്ട്. ഇതിനായി അഭ്യര്‍ത്ഥിച്ചിട്ടും കെഎസ്ഇബി സഹകരിക്കുന്നില്ലെന്ന് പഞ്ചായത്തംഗം പറയുന്നു. വൈദ്യുതി ലൈനുകള്‍ അടിയന്തരമായി മാറ്റിനല്‍കണമെന്നാണ് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?