ചെറുതോണി ടൗണില്‍ വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തി
ചെറുതോണി ടൗണില്‍ വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തി
ഇടുക്കി: ചെറുതോണി ടൗണില്‍ വ്യാപാരഭവന്‍ മന്ദിരത്തിനുസമീപം വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തി. ഭീമന്‍ പെരുമ്പാമ്പ് തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലെത്തിയിട്ടും പിടികൂടാത്ത വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം. മുമ്പ് വനപാലകര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വനത്തിലേക്ക് ഇഴഞ്ഞുപോയിരുന്നു. ഇതിനുശേഷം നാലുതവണ ഇതേ സ്ഥലത്ത് പാമ്പിനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം പാമ്പിനെ കണ്ടയുടന്‍ വനപാലകരെ അറിച്ചിരുന്നു. ഇവര്‍ എത്താന്‍ വൈകിയതോടെ നാട്ടുകാരിലൊരാള്‍ സാഹസികമായി പാമ്പിനെ കാട്ടിലേക്ക് തുരത്തി.
കാടുമൂടിക്കിടക്കുന്ന ഈപ്രദേശം ഇഴജന്തുക്കളുടെ താവളമാണ്. പ്രദേശവാസിയുടെയും സഹകരണ സംഘത്തിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലം വെട്ടിത്തെളിക്കാന്‍ നടപടിയില്ല.
സ്ഥലത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെ കഴിയുന്നത്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?