ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിനുസമീപം വീടിന് തീപിടിച്ചു: വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു 

ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിനുസമീപം വീടിന് തീപിടിച്ചു: വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു 

Jul 16, 2026 - 14:47
 0
ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിനുസമീപം വീടിന് തീപിടിച്ചു: വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു 
This is the title of the web page

ഇടുക്കി: ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിനുസമീപം വീടിന് തീപിടിച്ചു. ശങ്കരപാണ്ഡ്യമെട്ട് സ്വദേശി ദേവപാലിന്റെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വീട്ടുപകരണങ്ങളും വീടിനോട് ചേര്‍ന്നുള്ള പലചരക്ക് കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. മൂന്നാര്‍, രാജാക്കാട് എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിശമനസേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ സേനയുടെ വാഹനങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ സാധിച്ചിരുന്നില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow