കര്‍ഷക സംഘം ജില്ലാ സമ്മേളനം: കട്ടപ്പനയില്‍ സെമിനാര്‍ നടത്തി
കര്‍ഷക സംഘം ജില്ലാ സമ്മേളനം: കട്ടപ്പനയില്‍ സെമിനാര്‍ നടത്തി
ഇടുക്കി: ജില്ലയിലെ കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്കും ഉല്‍പാദന മേഖലയുടെ വളര്‍ച്ചയ്ക്കും ഭക്ഷ്യോല്‍പാദന മേഖലയിലും സമഗ്ര ഇടപെടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ഷക സംഘം സെമിനാര്‍. കാര്‍ഷിക മേഖലയുടെ പുരോഗതിയില്‍ സഹകരണ, കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക്' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. കാര്‍ഷിക മേഖലയില്‍ ആത്യാധുനിക- നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍, നാണ്യവിളകളുടെ രാജ്യാന്തര തല വിപണനം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കല്‍, ജില്ലയില്‍ ഗുണമേന്മ പരിശോധന കേന്ദ്രങ്ങള്‍, സംയോജിത കൃഷി വികസനം, കാര്‍ഷികമേഖലയിലേക്ക് കടന്നുവരുന്ന യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കല്‍, തുടങ്ങിയ ആശയങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നുവന്നു. ജില്ലയുടെ സര്‍വതല വികസനം ഉറപ്പാക്കുന്ന 'നവ ഇടുക്കി' എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ജനകീയ ഏജന്‍സികളായ തദ്ദേശ ഭരണസ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ കാര്‍ഷിക മേഖലയുടെ പുരോഗതി ഉറപ്പാക്കണം. ഇതിനായി ടൂറിസം, പശ്ചാത്തല സൗകര്യം, ആരോഗ്യം, തോട്ടം വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളുടെയും മുന്നേറ്റവും അനിവാര്യമാണെന്ന ആശയവും സെമിനാറില്‍ ഉയര്‍ന്നു. പാക്സ് സംസ്ഥാന പ്രസിഡന്റ് കെ വി ശശി മോഡറേറ്ററായി. മുന്‍ പ്ലാനിങ് ബോര്‍ഡംഗം ഡോ. ജിജു പി അലക്‌സ് വിഷയം അവതരിപ്പിച്ചു. കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് അഖിലേന്ത്യ കിസാന്‍സഭ കേന്ദ്ര കമ്മിറ്റിയംഗം എം എം മണി ഉദ്ഘാടനംചെയ്തു. കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സനും കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോയി വെട്ടിക്കുഴി, സംസ്ഥാന കടാശ്വാസ കമീഷന്‍ അംഗം ജോസ് പാലത്തിനാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ എസ് മോഹനന്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എന്‍ വി ബേബി, സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ എം ജെ മാത്യു, ഷൈലജ സുരേന്ദ്രന്‍, വി ആര്‍ സജി, മാത്യു ജോര്‍ജ്, എം സി ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?