രാജാക്കാട് ഫെസ്റ്റ് തുടങ്ങി
രാജാക്കാട് ഫെസ്റ്റ് തുടങ്ങി

ഇടുക്കി: കാര്‍ഷിക സാംസ്‌കാരിക മേളയായ രാജാക്കാട് ഫെസ്റ്റിന് വര്‍ണശബളമായ ഘോഷയാത്രയോടെ തുടക്കമായി. ഫെസ്റ്റ് രാജാക്കാട് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫെസ്റ്റ് അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്രിസ്തുജ്യോതി ഗ്രൗണ്ടില്‍നിന്നാരംഭിച്ച റാലിയില്‍ നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും, യൂണിഫോമില്‍ അണിനിരന്ന കുടുംബശ്രീ അംഗങ്ങളും അങ്കണവാടി, ഹരിതകര്‍മ സേനാംഗങ്ങളും അണിനിരന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷയായി.നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് കെ ടി കുഞ്ഞ്, സണ്ണി പൈമ്പിള്ളില്‍, ഉഷാകുമാരി മോഹന്‍കുമാര്‍, എം ബി ശ്രീകുമാര്‍, ഫാ.ജോബി വാഴയില്‍, വി എ കുഞ്ഞുമോന്‍,ആര്‍ ബാലന്‍പിള്ള, വി എസ് ബിജു, വീണ അനൂപ് എന്നിവര്‍ സംസാരിച്ചു. എറണാകുളം പാണ്ഡവാസ് അവതരിപ്പിച്ച സ്റ്റേജ് ഷോയും ഉണ്ടായിരുന്നു.
ഫെസ്റ്റ് നഗറില്‍ ശനിയാഴ്ച വൈകിട്ട് നാലിന് ക്രിസ്തു ജ്യോതി സ്‌കൂള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. ടീം രാജാക്കാട് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ. ക്രിസ്മസ് പാപ്പ സംഗമവും കരോള്‍ഗാനം വിരുന്നും പി എം കൊച്ചിന്‍ മ്യൂസിക് ഡ്രീംസ് അവതരിപ്പിക്കുന്ന ഗാനമേളയും എന്നിവ നടക്കും
What's Your Reaction?






