പണിമുടക്ക് ദിനത്തില്‍ ശുചീകരണം നടത്തി പഴയവിടുതി ഗവ. യു പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും
പണിമുടക്ക് ദിനത്തില്‍ ശുചീകരണം നടത്തി പഴയവിടുതി ഗവ. യു പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും

ഇടുക്കി: പണിമുടക്ക് ദിവസവും കര്‍മ നിരതരായി പഴയവിടുതി ഗവ. യു പി സ്‌കൂളിലെ അധ്യാപകര്‍. സ്വന്തം വാഹനങ്ങളില്‍ അധ്യാപകര്‍ എത്തിയതറിഞ്ഞ് സ്‌കൂളിന് സമീപപ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികളും എത്തിയരുന്നു. ഇവരെ വച്ച് ക്ലാസ് നടത്താന്‍ സാധിക്കാത്തതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌കൂള്‍ പരിസരം ശുചീകരിച്ചു. പൂന്തോട്ടങ്ങളില്‍ വളര്‍ന്നുനിന്ന കാടുകളും സ്‌കൂളിന്റെ മുന്‍വശത്തെ കാടുകളും വെട്ടിതെളിച്ചു. പണിമുടക്കിനോട് അനുഭാവ പൂര്‍ണമായ നിലപാടാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാരെന്നതിനാലാണ് അടുത്ത പ്രദേശത്തുണ്ടായിരുന്ന അധ്യാപകര്‍ സ്‌കൂളിലേക്ക് എത്തിയത്.
What's Your Reaction?






