വണ്ടിപ്പെരിയാര്‍ കേസില്‍ കോടതി വിധി നിരാശാജനകം:

വണ്ടിപ്പെരിയാര്‍ കേസില്‍ കോടതി വിധി നിരാശാജനകം:

Jan 2, 2024 - 06:59
Jul 8, 2024 - 07:02
 0
വണ്ടിപ്പെരിയാര്‍ കേസില്‍ കോടതി വിധി നിരാശാജനകം:
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെവിട്ടുള്ള കോടതി വിധി നിരാശാജനകമാണെന്നും വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവിലില്‍ വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കേരള വിശ്വകര്‍മ്മ മഹിളാ സംഘം പീരുമേട് താലൂക്ക് യൂണിയന്‍ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണ്. പ്ലാപ്പള്ളി ശ്രീദേവി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുമ്പില്‍ എത്തിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ 15ന് മുമ്പ് നടപടിയുണ്ടായില്ലെങ്കില്‍ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കുമെന്നും സംസ്ഥാന ഉപാധ്യക്ഷ പുഷ്പ ബിജു, അഖില കേരള വിശ്വകര്‍മ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ടി കെ സുകുമാരന്‍, മഹിളാസംഘം ഭാരവാഹികളായ തങ്കമണി, വത്സല, സുശീല, ജയശ്രീ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow