ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസ് അയോഗ്യ: കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി
ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസ് അയോഗ്യ: കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതില്‍ കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ പ്രകടനവും കോലം കത്തിക്കലും ശേഷം മധുര പലഹാരങ്ങളും വിതരണം ചെയ്തു. യുഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ടുവര്‍ഷം വൈസ് പ്രസിഡന്റായി സിനി ജോസഫും, ശേഷം രണ്ടുവര്‍ഷം ഓമന സോദരനും അവസാന ഒരു വര്‍ഷം സരിത പി എസും എന്നതായിരുന്നു ധാരണ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് കൂറുമാറിയ സംഭവത്തില്‍ സരിതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഫ്രാന്‍സിസ് അറക്കപറമ്പിലും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു വെങ്ങവേലിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കുശേഷം സരിത പി എസിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യമാക്കുകയായിരുന്നു. ഫ്രാന്‍സിസ് അറക്കപറമ്പില്‍, സാബു വേങ്ങവേലിയില്‍, റോജി സലീം, അരുണ്‍ പൊടിപാറ, സിനി ജോസഫ് വെട്ടിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.
What's Your Reaction?






