ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കട്ടപ്പന മേഖല കുടുംബ സംഗമം 12ന്
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കട്ടപ്പന മേഖല കുടുംബ സംഗമം 12ന്

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കട്ടപ്പന മേഖല കുടുംബ സംഗമം 12ന് രാവിലെ 10ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാഗമം 2025 എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രകടനം സിഎസ്‌ഐ ഗാര്‍ഡനില്‍ നിന്നാരംഭിച്ച് ടൗണ്‍ചുറ്റി സിഎസ്‌ഐ ഗാര്‍ഡനില്‍ സമാപിക്കും. യൂണിയന്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, മേഖല കരയോഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് അനില്‍കുമാര്‍, പി ടി അജയന്‍നായര്‍, പി ആര്‍ രമേഷ്, മധുസൂദനന്‍ നായര്‍, രാജേന്ദ്രകുറുപ്പ്, പി ആര്‍ മധുകുട്ടന്‍നായര്‍, രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






