അടിമാലിയില്‍ മധ്യവയ്‌സകനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയായ സിങ്കുകണ്ടം സ്വദേശി അറസ്റ്റില്‍
അടിമാലിയില്‍ മധ്യവയ്‌സകനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയായ സിങ്കുകണ്ടം സ്വദേശി അറസ്റ്റില്‍
ഇടുക്കി: അടിമാലിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മധ്യവയസ്‌ക്കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചന്റെ സുഹൃത്ത് സിങ്കുകണ്ടം സ്വദേശി ആരോഗ്യദാസിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തടികഷ്ണം കൊണ്ട് തലക്ക് പിറകിലേറ്റ അടിയാണ ്പാപ്പച്ചന്റെ മരണത്തിന് ഇടയാക്കിയെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് പാപ്പച്ചന്റെ മരണം കൊലപാതകം മൂലമെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. മൃതദേഹം കിടന്നിരുന്നതിനുസമീപം രക്തക്കറയും മരക്കഷ്ണവും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് സംഭവം നടന്നത്. കൊലപാതകം നടക്കും മുമ്പ് പാപ്പച്ചനും ആരോഗ്യദാസും ബാറില്‍ ഇരുന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. ഈ സമയം ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നീട്ടിവര്‍ ബാറില്‍നിന്ന് ടൗണില്‍ തന്നെയുള്ള നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിന് മുകളിലേക്ക് എത്തി. ഇവിടെ വച്ച് വീണ്ടും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ ആരോഗ്യദാസ് തടി കഷ്ണം ഉപയോഗിച്ച് പാപ്പച്ചന്റെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ മുറിവ് പാപ്പച്ചന്റെ മരണത്തിന് ഇടയാക്കിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുമൊക്കെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പാപ്പച്ചന്റെ മരണത്തിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് അടിമാലിയില്‍ എത്തിയ പാപ്പച്ചന്‍ വിവിധ ജോലികള്‍ ചെയ്ത് അടിമാലിയില്‍ കഴിഞ്ഞ് വരികയായിരുന്നു.
What's Your Reaction?