കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പീരുമേട് മേഖലാ സമ്മേളനം നടത്തി
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പീരുമേട് മേഖലാ സമ്മേളനം നടത്തി
ഇടുക്കി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ മേഖല സമ്മേളനങ്ങള്‍ക്ക് തുടക്കമായി. പീരുമേട് മേഖലാ സമ്മേളനമാണ് ആദ്യം തുടങ്ങിയത് പരിപാടി സംസ്ഥാന സെക്രട്ടറി നിസാര്‍ കോയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് കുട്ടപ്പന്‍ അധ്യക്ഷനായി. സംഘടന ഭാരവാഹി നിഷിദ്ധ സുലൈമാന്‍, പീരുമേട് മേഖലാ സെക്രട്ടറി എബ്രഹാം കെഎ, ട്രഷറര്‍ അക്ബര്‍ കെ കെ, ജില്ലാ ഭാരവാഹികളായ അഗസ്റ്റിന്‍ കെ ഡാനിയല്‍ സനീഷ്, മേഖല നിരീക്ഷകന്‍ ബിജോയ് എസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പീരുമേട് മപഞ്ചായത്തിംഗമായി തിരഞ്ഞെടുക്കപ്പെട്ട കേബിള്‍ ടിവി ഓപ്പറേറ്റര്‍ നെഷീദ് സുലൈമാനെ അനുമോദിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അക്ബര്‍ കെ കെ, സെക്രട്ടറിയായി എബ്രഹാം കെ എ ട്രഷററായി വിന്‍സന്റ് എന്നിവര്‍ ചുമതലയേറ്റു.
What's Your Reaction?