കെ സ്മാര്‍ട്ട് കട്ടപ്പന നഗരസഭയില്‍
കെ സ്മാര്‍ട്ട് കട്ടപ്പന നഗരസഭയില്‍

ഇടുക്കി: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഡിജിറ്റലായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ- സ്മാര്‍ട്ട് കട്ടപ്പന നഗരസഭയും തുടങ്ങി. നവദമ്പതികള്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. ജനുവരി ഒന്നുമുതല്‍ മൊബൈല്‍ ആപ് ഉള്‍പ്പെടെ ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാം. സേവനങ്ങളുടെ പുരോഗതിയും അറിയാനാകും. വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
What's Your Reaction?






