വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുനേരെ അതിക്രമം: കുമളിയില്‍ പ്രതിഷേധ ജ്വാല തെളിയിച്ച് വ്യാപാരികള്‍
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുനേരെ അതിക്രമം: കുമളിയില്‍ പ്രതിഷേധ ജ്വാല തെളിയിച്ച് വ്യാപാരികള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ആക്രമിച്ചതിനെതിരെ കെവിവിഇഎസ് യൂണിറ്റ് കമ്മിറ്റി കുമളിയില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിബു എം തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ അച്ഛനും കുടുംബത്തിനും സുരക്ഷ ഒരുക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡ് ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷനായി. ഭാരവാഹികളായ ആന്‍സി ജെയ്‌സ്, ജോയി മേക്കുന്നേല്‍, പി എന്‍ രാജു, സനുപ് പുതുപ്പറമ്പില്‍, കുസുമം ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






