വികസിത് ഭാരത് സങ്കല്‍പ്പയാത്ര കാഞ്ചിയാര്‍ പഞ്ചായത്തില്‍
വികസിത് ഭാരത് സങ്കല്‍പ്പയാത്ര കാഞ്ചിയാര്‍ പഞ്ചായത്തില്‍

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാര്‍ഥമുള്ള വികസിത് ഭാരത് സങ്കല്‍പ്പയാത്ര കാഞ്ചിയാര്‍ പഞ്ചായത്തിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കട്ടപ്പന ശാഖ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ളവര്‍ പദ്ധതികള്‍ പരിചയപ്പെടുത്തി. കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്ന രീതിയും വിശദീകരിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന വഴി സൗജന്യ പാചകവാതക കണക്ഷനും നല്‍കി. ലീഡ് ബാങ്ക് മാനേജര്‍ ജോസ് ജോര്‍ജ് അധ്യക്ഷനായി. കെവിവിഇഎസ് ലബ്ബക്കട യൂണിറ്റ് പ്രസിഡന്റ് ബാബു അഞ്ചാനിക്കല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് കട്ടപ്പന ബ്രാഞ്ച് മാനേജര്‍ ജിജോ വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് കാഞ്ചിയാര്‍ ശാഖ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ മാത്യു, അജിന്‍ കെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






