മനുഷ്യ-വന്യജീവി സംഘര്‍ഷം: വനംവകുപ്പിന് 3.71 കോടി രൂപ അനുവദിച്ചു
മനുഷ്യ-വന്യജീവി സംഘര്‍ഷം: വനംവകുപ്പിന് 3.71 കോടി രൂപ അനുവദിച്ചു

ഇടുക്കി: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി വനംവകുപ്പിന് സാറ്റലൈറ്റ് ഫോണടക്കം വാങ്ങുന്നതിനായി 3.71 കോടി രൂപ അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണ ഏജന്‍സി മുഖേനയാണ് തുക അനുവദിച്ചത്. 36 ജില്ലാ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെയും സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ആധുനികവല്‍കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണും മറ്റ് ആശയവിനിമയോപാധികള്‍ക്കും സാധ്യതയില്ലാത്ത ഉള്‍ക്കാടുകളില്‍ നിന്ന് വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കാന്‍ ഇതിലൂടെ സാധ്യമാകും. ലഭ്യമായ വിവരങ്ങള്‍ ജില്ലാതലത്തിലും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലും എത്തിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കും. ഇതിലൂടെ അതിവേഗം വന്യജീവി സംഘര്‍ഷ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വകുപ്പിന് സാധിക്കും
What's Your Reaction?






