രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

Feb 24, 2025 - 17:18
 0
രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി:  രാജകുമാരി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സ്വയംസഹായ സംഘങ്ങളുടെയും കുടുംബശ്രീകളുടെയും സംയുക്ത വാര്‍ഷികവും കലാകായിക മത്സരങ്ങളും നടത്തി. ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സ്വയംസഹായ സംഘങ്ങളെയും കുടുംബശ്രീകളെയും ഉള്‍പ്പെടുത്തിയാണ് വാര്‍ഷികവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചത്. 61-ലേറെ സംഘങ്ങള്‍ പങ്കെടുത്തു. കസേരകളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബോള്‍ പാസിങ്, ലക്കി കാര്‍ഡ്, വടംവലി, ദേശഭക്തി ഗാനം, നാടന്‍ പാട്ട് തുടങ്ങി പതിനഞ്ചിലേറെ ഇനം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ബാങ്ക് വൈസ് പ്രസിഡന്റ് എ ജെ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ റോയി സ്‌കറിയ, പഞ്ചായത്തംഗങ്ങളായ ഡെയിസി ജോയി, മഞ്ജു ബിജു, പ്രോഗ്രാം കണ്‍വീനര്‍ ജെയ്മി ജോണ്‍, സെക്രട്ടറി അമ്പിളി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow