രാജകുമാരി പഞ്ചായത്തംഗവും സുഹൃത്തും മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 

  രാജകുമാരി പഞ്ചായത്തംഗവും സുഹൃത്തും മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 

Feb 24, 2025 - 17:12
 0
  രാജകുമാരി പഞ്ചായത്തംഗവും സുഹൃത്തും മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 
This is the title of the web page

ഇടുക്കി: രാജകുമാരി പഞ്ചായത്തംഗം ജയ്സണ്‍ വര്‍ഗീസും സുഹൃത്ത് ബിജുവും ആനയിറങ്കല്‍ ഡാമില്‍ മുങ്ങി മരിച്ച സംഭവത്തില്‍  ദുരൂഹത. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുള്‍ മൊഴി തിരുത്തി പറഞ്ഞതോടെ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ജെയ്‌സണും ബിജുവും ഡാമില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തങ്ങളും സമീപത്തുണ്ടായിരുന്നു എന്നാണ് ഇവര്‍  പൊലീസിന്  നല്‍കിയ മൊഴി. ജലാശയത്തില്‍ കുളിക്കാന്‍ ഡാം സുരക്ഷാ ജീവനക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ജയ്‌സന്റെ കാറില്‍ 4 പേരും മടങ്ങിയെന്നും പൂപ്പാറയില്‍ എത്തിയപ്പോള്‍ തങ്ങളെ ഇറക്കിയ ശേഷം ബോഡി നയിക്കുന്നൂരിന് പോകുകയാണെന്ന് പറഞ്ഞ് ജയ്‌സനും ബിജുവും കാറില്‍ പോയെന്നുമായിരുന്നു ഇവര്‍ പൊലീസിനോടും നാട്ടുകാരോടും നേരത്തെ പറഞ്ഞത്. എന്നാല്‍ നുണ പറഞ്ഞതുകൊണ്ട് മനസമാധാനം ഇല്ലെന്ന് ഇവരില്‍ ഒരാള്‍ പലരോടും പറയുകയും പൊലീസ് ഈ വിവരം അറിഞ്ഞ് ഇരുവരെയും കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഇരുവരെയും കൊണ്ട് പൊലീസ് അപകടം നടന്ന ഭാഗത്തെത്ത് തെളിവെടുപ്പ് നടത്തി. പ്രാഥമിക അന്വേഷണത്തില്‍ ജയ്‌സന്റെയും ബിജുവിനെയും മരണത്തില്‍ അസ്വഭാവികതയില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ ഭയം കൊണ്ട് ആദ്യം നുണ പറഞ്ഞു എന്നാണ് വിലയിരുത്തല്‍ എന്നും ശാന്തന്‍പാറ എസ്എച്ച്ഒ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായൊന്നും ഉള്ളതായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തുമെന്നും പൊലീസ് വ്യക്തമാക്കി

What's Your Reaction?

like

dislike

love

funny

angry

sad

wow