ദേശീയപാത അടച്ചതോടെ മൂന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
ദേശീയപാത അടച്ചതോടെ മൂന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
ഇടുക്കി: മൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപം മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാത അടച്ചതോടെ മൂന്നാറില്‍ ഗതാാഗതക്കുരുക്ക് രൂക്ഷം. നിലവില്‍ മൂന്നാര്‍ ടൗണലേയ്ക്ക് പ്രവേശിക്കാന്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ചെറിയ പാലം മാത്രമാണ് ആശ്രയം. പാലത്തിന്റ അപകടസാധ്യത കണക്കിലെടുത്ത് ബസുകളും മറ്റ് വലിയ വാഹനങ്ങളും കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. എന്നാല്‍ ഇടുങ്ങിയ പാലവും തകര്‍ന്ന കൈവരികളും യാത്രയെ കൂടുതല്‍ അപകടകരമാക്കുന്നു. ഒരേസമയം വളരെ കുറച്ച് വാഹനങ്ങള്‍ക്കുമാത്രമേ പാലത്തിലൂടെ കടന്നുപോകാന്‍ സാധിക്കുകയുള്ളു. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയാകുമ്പോള്‍ രാവിലെ മുതല്‍ രാത്രി വരെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് മൂന്നാറില്‍ സ്ഥിരം സംഭവമായി മാറി. മഴ ശക്തമായാല്‍ നിലവിലെ സാഹചര്യം കൂടുതല്‍ ഗുരുതരമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?